വട്ടോളി: കഥാകൃത്ത് അക്ബര്‍ കക്കട്ടിലിനെ അദ്ദേഹത്തിന്റെ മാതൃഗ്രന്ഥാലയമായ വട്ടോളി ദേശീയ ഗ്രന്ഥശാല അനുസ്മരിച്ചു. വായിക്കാന്‍ പുസ്തകങ്ങള്‍ തേടി അക്ബര്‍ കക്കട്ടില്‍ എത്താറുള്ളത് വട്ടോളി ശിവക്ഷേത്രത്തിന് സമീപത്തെ ദേശീയ ഗ്രന്ഥശാലയിലായിരുന്നു. തന്നെ വായനയുടെ ഉയരങ്ങളിലെത്തിച്ചതും തുടര്‍ന്ന് എഴുത്തിന്റെ ലോകത്ത് എത്തിച്ചതും വട്ടോളി ദേശീയ ഗ്രന്ഥാശാല യാണെന്ന് അക്ബര്‍ മാഷ് എപ്പോഴും പറയാറുണ്ടായിരുന്നു. അദ്ദേഹം വിദ്യാഭ്യാസം നേടിയ വട്ടോളി സംസ്കൃതം ഹൈസ്കൂളിന് സമീപത്ത് തന്നെയാണ് ഈ ഗ്രന്ഥാലയം.
അദ്ദേഹത്തിന്റെ ഓര്‍മപുതുക്കാന്‍ ഗ്രന്ഥശാലാങ്കണത്തില്‍ നാട്ടുകാര്‍ ഒത്തുചേര്‍ന്നു. അക്ബര്‍ ട്രസ്റ്റ് സംഘടിപ്പിച്ച അക്ബര്‍ കഥകളുടെ ആസ്വാദന മത്സരത്തിലെ ഹൈസ്കൂള്‍ വിഭാഗം വിജയി എന്‍.സി.ദിഷന് ചന്ദ് അനുസ്മരണം ഉദ്ഘാടനം ചെയതു. ഗ്രന്ഥശാല പ്രസിഡന്റ് കെ.കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വിനത ഉപഹാരങ്ങള്‍ നല്കി. ലൈബ്രറിയന്‍ ടി.കെ.സി, സെക്രട്ടറി വി.ഇ.ചന്ദ്രന്, കെ.കെ.സവിത എന്നിവര്‍ പ്രസംഗിച്ചു.