വടകര: കണ്ണൂര്‍ മലബാര്‍ മാജിക് സര്‍ക്കിള്‍ മാന്ത്രികരുടെ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാജിക് മത്സരം ജൂനിയര്‍ വിഭാഗത്തില്‍ ആറു വയസുകാരി ഇലോഷ സനീഷിന് രണ്ടാം സ്ഥാനം. തലശ്ശേരി ഐഎംഎ ഹാളില്‍ നടന്ന പരിപാടിയില്‍ നിരവധി മാന്ത്രികര്‍ പങ്കെടുത്തു. രണ്ടര വയസു മുതല്‍ മാജിക് ഷോ അവതരിപ്പിക്കുന്ന ഇലോഷ ഇതിനോടകം 300 ല്‍ പരം വേദികള്‍ പിന്നിട്ടു. അച്ഛന് മജീഷ്യന്‍ സനീഷ് വടകര തന്നെയാണ് ഇലോഷയുടെ ഗുരു. അമ്മ ശില്പ. വടകര സെന്റ് ആന്റണീസ് സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഇലോഷ.