കോഴിക്കോട്: ഐഎച്ച്ആര്‍ഡി വിവിധ കേന്ദ്രങ്ങളില്‍ ജൂണില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്കു പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍, യോഗ്യത എന്നീ ക്രമത്തില്‍: പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പിജിഡിസിഎ 2 സെമസ്റ്റര്‍)-ഡിഗ്രി, പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (പിജിഡിസിഎഫ്-2 സെമസ്റ്റര്‍)-
എംടെക്/ബിടെക്/എംസിഎ/ ബിഎസ്സ്സി/ എംഎസ്സ്സി/ ബിസിഎ,
ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡിഡിറ്റിഒഎ-2 സെമസ്റ്റര്‍)- എസ്എസ്എല്‍സി, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിസിഎ-1 സെമസ്റ്റര്‍)- പ്ലസ് ടു, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സിസിഎല്‍ഐഎസ്-1 സെമസ്റ്റര്‍)- എസ്എസ്എല്‍സി.
കോഴ്സുകളില്‍ ചേരുന്ന എസ്സി/എസ്റ്റി മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷകര്‍ www.ihrdadmissions.org വെബ്സൈററ് മുഖേന അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ഓണ്‍ലൈനായി (എസ്ബിഐ കളക്ട് വഴി) രജിസ്ട്രേഷന് ഫീസും (150 രൂപ, എസ് സി/എസ് ടി-100 രൂപ മാത്രം) അടയ്ക്കണം. പിജിഡിസിഎഫ് (SI.No.2) കോഴ്സിന് രജിസ്ട്രേഷന് ഫീസിനോടൊപ്പം 18 ശതമാനം ജിഎസ്ടി കൂടി (എസ്സി/എസ്റ്റി വിഭാഗങ്ങള്‍ക്ക് 118 രൂപ, മറ്റുള്ളവര്‍ക്ക് 177 രൂപ) അധികമായി അടയ്ക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററുകളില്‍ ജൂണ്‍ 27 ന് വൈകീട്ട് നാലിനകം നല്‍കണം. ഓണ്‍ലൈനായി അപേക്ഷ നല്കാന് സാധിക്കാത്തവര്‍ക്ക് സ്ഥാപനത്തില്‍നിന്നും നേരിട്ടോ www.ihrd.ac.in വെബ് സൈറ്റില്‍ നിന്നോ ഫോം ഡൗണ്‍ലോഡ് ചെയ്തോ ഉപയോഗിക്കാം. ഇത്തരം അപേക്ഷകള്‍ പൂരിപ്പിച്ച് നിശ്ചിത രജിസ്ട്രേഷന് ഫീസും (ഡിമാന്റ് ഡ്രാഫ്റ്റ് രൂപേണ) അനുബന്ധ രേഖകളും സഹിതം ജൂണ്‍ 27 ന് വൈകീട്ട് നാലിനകം ബന്ധപ്പെട്ട ട്രെയിനിംഗ് സെന്ററുകളില്‍ ലഭ്യമാക്കണം. രജിസ്ട്രേഷന് ഫീസ്
സ്ഥാപനങ്ങളില്‍ നേരിട്ട് അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. വിശദവിവരങ്ങള്‍ www.ihrd.ac.in ല്‍. ഫോണ്‍: 0471-2322985.