വടകര: വടകര പ്രസ്ക്ലബ് നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. പുണ്യങ്ങളുടെ പൂക്കാലമായ റംസാനിലെ സവിശേഷമായ ചടങ്ങിന് വടകരയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒത്തുകൂടി. പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.രാജീവന്, പി.ലിജീഷ്, കെ.വിജയകുമാര്‍, കെ.രാധാകൃഷ്ണന്, വി.വി.രഗീഷ്, വിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.