വടകര: ചോറോട് സ്നേഹവാടി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ സംഗമം നടത്തി. ഷാമിൽ ഉസ്മാൻ ഇ.കെ റംസാൻ സന്ദേശം നൽകി.തിന്മകളിൽ അകപ്പെടാതെ നന്മയുടെ വഴിയിൽ മനുഷ്യൻ സഞ്ചരിക്കണമെന്നാണ് ദൈവം
ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞു. 150 കുടുംബാംഗങ്ങൾ പങ്കെടുത്തു. അസോസിയേഷൻ പ്രസിഡണ്ട് പി ബാബുരാജൻ അദ്ധ്യ ക്ഷത വഹിച്ചു.ബാലൻ ഹിന്ദോളം, ദാമോദര കുറുപ്പ്, പി സുരേഷ് ,ജോഷിമ വിനോദ് എം മുസ്തഫ ഒ.വി ശ്രീധരൻ എന്നിവർ സംസാരിച്ചു.