മണിയൂര്‍: കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി വനിത വേദിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. കുറുന്തോടിയുടെ സ്നേഹകൂട്ടായ്മയായി ഇഫ്താര്‍ സംഗമം മാറി. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ പങ്കാളിയായ സംഗമത്തില്‍ പി.ഇസ്മായില്‍ റംസാന് സന്ദേശം നല്കി. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, മണിയൂര്‍ ഗ്രാമപഞ്ചായത്ത്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/10/clear-visionnn.jpeg?resize=538%2C500&ssl=1)
പ്രസിഡണ്ട് ടി.കെ.അഷറഫ് , ജില്ല ലൈബ്രറി കൗണ്‍സില്‍ എക്സി.അംഗം സോമന് മുതുന, മണിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കെ.ബിന്ദു, രാമചന്ദ്രന് കൊളായി, കെ.ശ്രീനിവാസന്, സൈദ് കുറുന്തോടി, ഹാഷിം.ടി.എന്‍.കെ, സവാദ്.എസ്.എസ് എന്നിവര്‍ പങ്കെടുത്തു. സി.വി.ലിഷ, സലീന സൈദ്, സുമ.സി.കെ, ഗീത.പി.ടി, ഷാനി റഹിം, അമ്യത.ഒ, ഗീത.ഒ.എം, ജയലത ഒതയോത്ത് എന്നിവര്‍ നേതൃത്വം നല്കി.