വടകര: രയരങ്ങോത്ത് പ്രതീക്ഷ റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. മുതിര്‍ന്നവരും കുട്ടികളുമായി 300 ഓളം പേര് പങ്കെടുത്ത പരിപാടി
സൗഹൃദ വിരുന്നായി. ഡോ. രാഹുല്‍ ഇഫ്താര്‍ സന്ദേശം നല്കി. വാര്‍ഡ് മെമ്പര്‍ സബിത അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഫിറോസ്, മുസ്തഫ, സി കെ വിജയന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി പ്രശാന്ത് സ്വാഗതവും ചെത്തില്‍ ഭാസ്കരന് നന്ദിയും
പറഞ്ഞു. പി കെ സുരേഷ് ബാബു, ശരത്, ലെനിന് രാജ്, ഷാജി, രജനി പുന്നക്കുനി എന്നിവര്‍ നേതൃത്വം നല്കി.