കൊയിലാണ്ടി: പിഷാരികാവില്‍ വലിയവിളക്ക് ദിവസത്തെ കാഴ്ചശീവേലി സമ്മാനിച്ചത് ഭക്തിയും വര്‍ണപ്പൊലിമ ചാര്‍ത്തിയ ദൃശ്യഭംഗിയും. വൈകീട്ട് നടന്ന കാഴ്ചശീവേലി ദര്‍ശിച്ച് ഭക്തജനങ്ങള്‍ ആത്മ നിര്‍വൃതിയടഞ്ഞു. ആയിരങ്ങളാണ് കാഴ്ചശീവേലി
ദര്‍ശിക്കാന്‍ പിഷാരികാവിലെത്തിയത്. കാഴ്ചശീവേലി എഴുന്നള്ളിപ്പ് നടക്കുമ്പോഴും ക്ഷേത്രത്തിലെക്ക് താലൂക്കിന്റെ വിവിധ
ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര് കുലവരവുകളും അവകാശ വരവുകളും വന്നുകൊണ്ടിരുന്നു. കാവടിയാട്ടവും താലപ്പൊലിയും,
അഴകോല്കളിയും ഒക്കെയായുള്ള വരവുകള്‍ നയനമനോഹരമായി. രാത്രി 11 മണിക്ക് ശേഷം സ്വര്‍ണ്ണനെറ്റിപ്പട്ടം കെട്ടിയ
പിടിയാനപ്പുറത്ത് പ്രധാന നാന്തകം പുറത്തെഴുന്നള്ളിച്ച് പുലര്‍ച്ചെ വാളകം കൂടും.
ചിത്രങ്ങള്‍: ജോണി എംപീസ്