വടകര: ഷാഫിപറമ്പിലിന്റെ ചരിത്ര വിജയത്തില്‍ ആഹ്ലാദംപ്രകടിപ്പിച്ച് യൂഡിഎഫ്-ആര്‍എംപിഐ പ്രവര്‍ത്തകര്‍ വടകര നഗരത്തില്‍ പടുകൂറ്റന്‍ പ്രകടനം നടത്തി. അഞ്ചുവിളക്ക് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പ്രകടനം പുതിയ സ്റ്റാന്റില്‍ സമാപിച്ചു. വാദ്യമേളങ്ങള്‍ പ്രകടനത്തിന് അകമ്പടിയായി. യുഡിഎഫ്- ആര്‍എംപിഐ നേതാക്കകളായ കെ.കെ.രമ എംഎല്‍എ, കുരിയാടി സതീശന്, സുനില്‍ മടപ്പള്ളി, എം.പി.അബ്ദുള്‍കരിം, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരന്‍, പി കെ സി റഷീദ്, മനോജ് ആവള, എ പി ഷാജിത്ത്, ബാബു ഒഞ്ചിയം, വികെ പ്രേമന്, കെ പി നിസ്താര്‍, പി എസ് രഞ്ജിത്ത്കുമാര്‍, അച്യുതന് പുതിയെടുത്ത് എന്നിവര്‍
നേതൃത്വം നല്കി