പയ്യോളി: കനത്ത മഴയില്‍ മരം വീണ് ഇരിങ്ങലില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. ഭാഗ്യം കൊണ്ടാണ് കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടത്. ഇരിങ്ങല്‍ മഞ്ഞവയല്‍ പ്രകാശന്റെ വീടിനു മുകളിലാണ് മരം വീണത്. മഴയോടൊപ്പം വീശിയ കാറ്റില്‍ കിടപ്പുമുറിയുടെ മുകളിലേക്ക് സമീപത്തെ മരം കടപുഴകി വീഴുകയായിരുന്നു. ഇരിങ്ങല്‍ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ചു. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.