തിക്കോടി: തുടര്‍ച്ചയായി പെയ്ത കനത്ത മഴ തിക്കോടിയില്‍ നാശം വിതച്ചു. തിക്കോടി വില്ലേജില്‍ പുറക്കാട് ചക്കാലക്കല്‍ ഷംസുവിന്റെ ഉടമസ്ഥതയിലുള്ള വീടിന് സമീപത്തെ കിണര്‍ ഇടിഞ്ഞ് താണു. ആള്‍മറ ഉള്‍പെടെ കിണറിലമര്ന്നു. കിണര്‍ നിന്ന ഭാഗത്ത് വൃത്താകൃതിയില്‍ ചളി നിറഞ്ഞ വെള്ളക്കെട്ട് മാത്രമാണുള്ളത്.
തിക്കോടി വില്ലേജില്‍ പള്ളിക്കര പയ്യന പുതിയോട്ടില്‍ രാധയുടെ ഉടമസ്ഥതയിലുള്ള വീട് ഭാഗികമായി തകര്‍ന്നു. ആളപായമില്ല. വീട്ടിലെ താമസക്കാരായ രണ്ടുപേരെ അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പിച്ചു. രണ്ടിടത്തും വില്ലേജ് അധികൃതര്‍ സന്ദര്‍ശിച്ചു.