വില്യാപ്പള്ളി: കാര്‍ത്തികപ്പള്ളിയില്‍ ബാലവേദി സംഘടിപ്പിച്ച ‘അവധിപ്പൂക്കാലം’ വടകര മണ്ഡലം ക്യാമ്പ് സമാപിച്ചു. രണ്ട് ദിവസത്തെ ക്യാമ്പ് കുട്ടികളില്‍ സര്‍ഗവസന്തം തീര്‍ത്തു.
രണ്ടാം ദിവസം രാവിലെ നടന്ന ‘അകം പുറം’ എന്ന് പേരിട്ട മനോജ് നാരായണന്റെ നാടക വര്‍ത്തമാനങ്ങള്‍ കുട്ടികള്‍ ഏറെ ആവേശത്തോടെ ആസ്വദിച്ചു. മജീഷ്യന്‍ രാജീവ് മേമുണ്ട ഒരുക്കിയ ‘മാജിക് ഫ്രെയിം’ കുഞ്ഞുങ്ങള്‍ക്ക് ഒത്തിരി ഇഷ്ടമായി. വിവിധ സെഷനുകളിലായി വി.കെ.ജോബിഷ്, ഷിനില്‍ വടകര, ജാഫര്‍ ചീക്കിലോട്, എം.സുനില്‍ കുമാര്‍ എന്നിവര്‍ ക്ലസെടുത്തു. അജീഷ് മുചുകുന്നിന്റെ നാടന്‍പാട്ട് കുട്ടികള്‍ക്ക് ഹൃദ്യമായി. കുട്ടികളോടോത്ത് നാടന്‍ പാട്ടുകള്‍ പാടുകയും ആടുകയും ചെയ്തു. ‘വരയും വര്‍ണവും’ എന്ന സെഷനില്‍ ശ്രീജിത്ത് വിലാതപുരം കുട്ടികളില്‍ നിറക്കൂട്ടുകള്‍ കൊണ്ട് വിസ്മയം തീര്‍ത്തു. ക്യാമ്പ് ഡയരക്ടര്‍ റനീഷ് ഒ.എം ഓരോ സെഷനുകളും സമയ ബന്ധിതമായി നിയന്ത്രിച്ചു.
വൈകീട്ട് നടന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ഗവാസ് ഉദ്ഘാടനം ചെയ്തു. ബാലവേദി ജില്ലാ കണ്‍വീനര്‍ അജയ് ആവള ബാലവേദി ഭാവി പ്രവര്‍ത്തന പരിപാടി അവതരിപ്പിച്ചു. ടി.സി.നിഷ അധ്യക്ഷത വഹിച്ചു. എന്‍.എം.ബിജു, ടി.പി.റഷീദ്, മനോജ് താപു എന്നിവര്‍ സംസാരിച്ചു. കെ.കെ.രഞ്ജീഷ് സ്വാഗതവും ഒ.എം.അശോകന് നന്ദിയും പറഞ്ഞു.