തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. 3,74, 755 പേർ പരീക്ഷയെഴുതിയതിൽ 2, 94, 888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. മുൻവർഷം ഇത് 82.95 ശതമാനം ആയിരുന്നു. 4.26 ശതമാനമാണ് മുൻവർഷത്തേതിൽ നിന്നുമുള്ള വ്യത്യാസം. 39242 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എറണാകുളമാണ് വിജയശതമാനം ഏറ്റവും കൂടിയ ജില്ല- 84.12. കുറവ് – വയനാട് 72.13 ശതമാനം. 63 സ്കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. 63 സ്കൂളുകൾ 100 ശതമാനം വിജയം കരസ്ഥമാക്കി. ഇതിൽ 7 എണ്ണം സർക്കാർ സ്കൂളുകളും 17 എണ്ണം എയ്ഡഡ് സ്കൂളുകളും 27 എണ്ണം അൺ എയ്ഡഡ് സ്കൂളുകളും 12 എണ്ണം സ്പെഷ്യൽ സ്കൂളുകളുമാണ്. 71. 42 ആണ് വിഎച്ച്എസ് സിയുടെ വിജയശതമാനം. മുൻവർഷത്തേക്കാൻ 6.97 ശതമാനം കുറവ്. 27, 586 കുട്ടികൾ പരീക്ഷയെഴുതിയതിൽ 19, 702 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. വയനാടാണ് ഏറ്റവും കൂടുതൽ വിജയശതമാനം. വിജയശതമാനം കുറവ് കാസർകോട്. 12 സ്കൂളുകൾ 100 ശതമാനം വിജയം നേടി. 251 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
വൈകിട്ട് 4 മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം അറിയാം.
ഹയർ സെക്കൻഡറി പരീക്ഷാ ഫലം അറിയാവുന്ന വെബ് സൈറ്റുകൾ
www.keralaresults.nic.in
www.results.kite.kerala.gov.in
എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം
www.results.kite.kerala.gov.in
എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.