വട്ടോളി: ബക്രീദിനോടുനുബന്ധിച്ച് വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മൈലാഞ്ചിയിടല്‍ ‘മൈലാഞ്ചി മൊഞ്ച്’ മത്സരം ആവേശം വിതറി. നിരവധി വിദ്യാര്‍ഥിനികള്‍ പങ്കെടുത്ത മത്സരം പ്രധാനാധ്യാപിക കെ.പ്രഭാ നന്ദിനി ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് അസി: കെ.ഹീറ, അധ്യാപരായ ജി.എല്‍.ലഗേഷ്, ഇ.സവിത, പ്രജുല, പ്രിയ, ശ്രുതി ശ്രീനിഥി, സുരഭി, നിധിന് മുരളി, സാലിം എന്നിവര്‍ നേതൃത്വം നല്കി.