കൊച്ചി: ടിപി ചന്ദ്രശേഖരന് വധകേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം മാത്രമല്ല കനത്ത പിഴയും ചുമത്തി ഹൈക്കോടതി. ജയില്‍ ശിക്ഷയ്ക്കൊപ്പം പിഴയും നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. ടിപിയുടെ ഭാര്യ കെ.കെ.രമക്കും മകനും പ്രതികള്‍ പിഴ നല്‍കണമെന്നാണ് കോടതി വിധിച്ചത്. കെ.കെ.രമയ്ക്ക് ഏഴര ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും പിഴയായി പ്രതികള്‍ നല്‍കണം. ഇരുവര്‍ക്കുമായി മൊത്തം പന്ത്രണ്ടര ലക്ഷം രൂപയാണ് പ്രതികള്‍ നല്‍കേണ്ടത്.
അതേസമയം ടി പി കൊലക്കേസില്‍ വധശിക്ഷ ഒഴിവാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. ആറാം പ്രതിക്ക് ജീവപര്യന്തം തടവിനൊപ്പം ആറു മാസം കൂടി തടവ് കൂടി ഹൈക്കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. ഏഴു വരെയുള്ള പ്രതികള്‍ക്ക് അടുത്ത 20 വര്‍ഷത്തേക്ക് പരോള്‍ നല്‍കരുതെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. വിചാരണക്കോടതി വിധിച്ച ഇവരുടെ ജീവപര്യന്തം ശിക്ഷാകാലയളവ് ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി.
ടി പി കൊലപാതക ഗൂഢാലോചനയില്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി പുതുതായി കണ്ടെത്തിയ പത്താം പ്രതി കെ കെ കൃഷ്ണന് (മുന്‍ ഒഞ്ചിയം ഏരിയ കമ്മിറ്റി), 12 -ാം പ്രതി ജ്യോതി ബാബു (കുന്നോത്ത് പറമ്പ് മുന്‍ ലോക്കല്‍ കമ്മിറ്റി) എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് ഇരുവര്‍ക്കും പരോളിനായി അപേക്ഷിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളായ എം സി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍ കെ സുനില്‍ കുമാര്‍ (കൊടി സുനി), ടി കെ രജീഷ്, എം കെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണന് സിജിത്ത്), കെ ഷിനോജ്, ഗൂഢാലോചനയില്‍ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെ സി രാമചന്ദ്രന്, 11 -ാം പ്രതി മനോജന് (ട്രൗസര്‍ മനോജ്), 18 -ാം പ്രതി പി വി റഫീഖ് (വാഴപ്പടച്ചി റഫീഖ്, കെ കെ കൃഷ്ണന്, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്.
കുഞ്ഞനന്തന്റെ പിഴ കുടംബം നല്‍കണം
കൊച്ചി: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷക്കപ്പെട്ട പി കെ കുഞ്ഞനന്തന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. മരിച്ചെന്ന് കരുതി പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാകില്ല. വിചാരണ കോടതി വിധിച്ച പിഴസംഖ്യ കുടുംബത്തില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കുഞ്ഞനന്തന് വിചാരണ കോടതി വിധിച്ച പിഴ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്കിയ അപ്പീലിലാണ് ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചത്. പി കെ കുഞ്ഞനന്തന് മരിച്ച സാഹചര്യത്തില്‍ പിഴ ഒഴിവാക്കണം എന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.