ആയഞ്ചേരി: മഴ വരുന്നതിന് മുൻപേ ആരോഗ്യവളണ്ടിയർമാർ ആരോഗ്യജാഗ്രതാ പ്രതിജ്ഞ നടത്തി. നാടും നഗരവും ശുചീകരിക്കുന്നതിൽ എൻ്റെ പ്രവർത്തനം അതിൻ്റെ ഭാഗമാവും എന്ന പ്രതിജ്ഞ ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13-ാം വാർഡിൽ നടത്തി.മുഴുവൻ വീടുകളിലും മെമ്പറുടെ നേതൃത്വത്തിൽ ഗൃഹ സമ്പർക്കം നടത്താനും, 17-ാം തിയ്യതി 8 മണി മുതൽ പൊതുസ്ഥലങ്ങൾ ശുചീകരിക്കാനും, എല്ലാ ഞായറാഴ്ചകളിൽ വീടുകളും,
വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനം നടത്താനും തീരുമാനിച്ചു. മുഴുവൻ ജനങ്ങളും കർമ്മധീരതയോടെ ഈ യജ്ഞത്തിൽ പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു. 25 വീടുകൾക്ക് ഓരോ ശുചിത്വ വളണ്ടിയർ പ്രവർത്തന രംഗത്ത് ഉണ്ടാവുമെന്നും വാർഡ് മെമ്പർ എ. സുരേന്ദ്രൻ പറഞ്ഞു. ആശാവർക്കർ റീന, ഹരിതകർമ്മസേനയിലെ മാലതി ഒന്തമ്മൽ, നിഷ നുപ്പറ്റ വാതുക്കൽ, ഷിംന കുന്നിൽ, ദീപ തിയ്യർ കുന്നത്ത്, മേഘ പൊട്ടൻ്റ വിട,ഷൈനി വെള്ളോടത്തിൽ, സതി തയ്യിൽ, പ്രജിത പാലോള്ളതിൽ, രഷില എള്ളോടി തുടങ്ങിയവർ സംബന്ധിച്ചു.