ഓര്‍ക്കാട്ടേരി: ആരോഗ്യ കേന്ദ്രങ്ങള്‍ ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്ന് ബിനോയ് വിശ്വം എംപി. ആരോഗ്യപരമായ എല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന ജനസേവ കേന്ദ്രങ്ങളായി മാറാന്‍ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഏറാമല ഗ്രാമപഞ്ചായത്തിലെ കാര്‍ത്തികപള്ളി ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിനോയ് വിശ്വം എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു 45.5 ലക്ഷം രൂപ ചെലവഴിച്ചാണ് സബ് സെന്റര്‍ നിര്‍മിച്ചത്. ചടങ്ങില്‍ ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സെന്ററിന് സ്ഥലം സംഭാവന നല്കിയ കുറുന്നോളി കുട്ട്യാലി സാഹിബിന്റെ കുടുംബത്തെ ആദരിക്കുകയും ഹെല്‍ത്ത് സെന്ററിന് കുറുന്നോളി കുടുബം സംഭാവന ചെയ്ത വാട്ടര്‍ കൂളര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൗമ്യ, ഏറാമല ഗ്രാമ പഞ്ചായത്ത് സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.പി പ്രസീത, ജസീല വി.കെ, പ്രഭാകരന് പറമ്പത്ത്, ജില്ലാ പഞ്ചായത്ത്മെമ്പര്‍ എന്‍.എം.വിമല, മെമ്പര്‍മാരായ പി.കെ.സനല്‍കുമാര്‍, എന്‍.എം.ബിജു, മെഡിക്കല്‍ ഓഫീസര്‍ എന്‍.ഉഷ, ടി.പി.റഷീദ്, എന്‍.കെ ശശി, ഷഫീഖ് വി.വി, പ്രകാശന് കുനിയില്‍, പിടികെ സുരേഷ് ബാബു, സുരേന്ദ്രന്, സി.ഗോപാലക്കുറുപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് സ്വാഗതം പറഞ്ഞു.
ആരോഗ്യ രംഗത്ത് ജനകീയ ഇടപെടലുമായി ഏറാമല പഞ്ചായത്ത്
സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ താഴെത്തട്ടില്‍ എത്തിക്കാനാണ് ഏറാമല ഗ്രാമപഞ്ചായത്ത് ശ്രമിക്കുന്നത്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയും മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്ത് ജനകിയ ആരോഗ്യ കേന്ദ്രങ്ങള്‍ ജനസൗഹൃദ സ്ഥാപനങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ ആരോഗ്യ ക്ലബ്ബുകള്‍ രൂപീകരിച്ച് ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം എന്നിവ പ്രോത്സാഹിപ്പിക്കുകയും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കും. ഗര്‍ഭിണികള്‍ക്കും കൗമാരക്കാര്‍ക്കും പ്രായമായവര്‍ക്കും മെച്ചപ്പെട്ട പരിപാലനം നല്‍കുകയാണ് ഇത്തരം സ്ഥാപനങ്ങള്‍ കൊണ്ട് ഗ്രാമപഞ്ചായത്ത് ഉദ്ദേശിക്കുന്നത്.
പഞ്ചായത്തിലെ നെല്ലാച്ചേരി ആരോഗ്യ സബ്സന്റര് നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഓര്ക്കാട്ടേരിസൗത്ത് സബ്സെന്റര്‍ കടലാസ് ജോലികള്‍ പൂര്‍ത്തീകരിച്ച് യുഎല്‍സിസിയുമായി എഗ്രിമെന്റ് വെച്ച് കെട്ടിടത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കയാണ്. ജീര്‍ണിച്ച ആദിയൂര് സബ് സെന്റിനകത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കെട്ടിടം പൊളിച്ചു മാറ്റി പുതിയത് പണിയുന്ന പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമം ഗ്രാമ പഞ്ചായത്ത് നടത്തി കൊണ്ടിരിക്കുന്നു. തുരുത്തിമുക്ക് സബ് സെന്ററിന്റെ പ്രവര്‍ത്തനം കൂടി നടത്തിയാല്‍ ഏറാമല ഗ്രാമപഞ്ചായത്തില്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സ്വന്തമായി കെട്ടിടം ഉറപ്പുവരുത്തുന്ന പഞ്ചായത്തായി ഏറാമല മാറും. ഇതോടൊപ്പം പഞ്ചായത്തിലെ
എല്ലാ ഭാഗത്തും ആരോഗ്യ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സ്വാധിക്കുകയും ചെയ്യും.