വടകര: മഹാത്മ ദേശസേവ എഡ്യുക്കേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കേരള ജൈവകര്‍ഷകസമിതി, ഓയിസ്ക ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ, ‘മനസാണ് ശരീരത്തിന്റെ യജമാനന്’ എന്ന സന്ദേശം ഉയര്‍ത്തി സംഘടിപ്പിക്കുന്ന ഹരിതാമൃതത്തിന് ഫിബ്രുവരി 9 ന് തിരിതെളിയും. വടകര ടൗണ്‍ഹാളില്‍ നടക്കുന്ന പ്രദര്‍ശനവും അനുബന്ധ പരിപാടികളും 13 വരെ നീണ്ടുനില്‍ക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വന്തം വീട്ടുവളപ്പില്‍ കുട്ടിവനം തയ്യാറാക്കിയ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസ്കാരം ലഭിച്ച മാതൃകാ ദമ്പതികള്‍ അഡ്വ: സുഭാഷ് ചന്ദ്രബോസും ഇന്ദിരയും ചേര്‍ന്നു ഫെബ്രുവരി 9 ന് ഉച്ചക്ക് ശേഷം 3 മണിക്ക് ് ഹരിതാമൃതം’24 ഉദ്ഘാടനം ചെയ്യും. വടകര നഗരസഭാ ചെയര്പേഴ്സന് കെ.പി.ബിന്ദു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍. ഹരിതാമൃതം ചെയര്മാന് പി.പി.ദാമോദരന്‍ ബ്രോഷര്‍ പ്രകാശനം ചെയ്യും. പ്രൊഫ.കെ.കെ.മഹമൂദ് ഏറ്റുവാങ്ങും. മുന്‍മന്ത്രി സി.കെ.നാണു മുഖ്യാതിഥിയാകും. വടകരയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ടി.പി.ഗോപാലന്, സതീശന് കുരിയാടി, എം.സി.ഇബ്രാഹിം, കെ.കെ.കൃഷ്ണന്, വ്യാസന് കുരിയാടി, എന്‍.എം.ബിജു, കെ.പ്രകാശന്, വി.എം.വിനു, പി.സോമശേഖരന്‍, പി.സത്യനാഥന്, ഷംസീര്‍ ചോമ്പാല
എന്നിവര്‍ ആശംസാ പ്രസംഗം നടത്തും
ചികിത്സാ രംഗത്ത് പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ച കെ.തങ്കച്ചന്‍വൈദ്യര്‍, ചരിത്രപുസ്തകരചനയില് നൂതന ഇതിഹാസം രചിക്കുന്ന
പി.ഹരീന്ദ്രനാഥ് എന്നിവരെ ഉദ്ഘാടനസമ്മേളനത്തില്‍ ആദരിക്കും. ഇരിങ്ങല്‍ രഘു രചിച്ച് പ്രേംകുമാര്‍ വടകര സംഗീതവും ആലാപനവും
നിര്‍വ്വഹിച്ച ഹരിതാമൃതം ഗാനത്തിന്റെ സിഡി പ്രകാശനം നാടന്‍പാട്ട് കലാകാരന് ഭരതന് കുട്ടോത്ത് നിര്‍വ്വഹിക്കും. റസാഖ് കല്ലേരി ഏറ്റുവാങ്ങും.
ട്രസ്റ്റ് ചെയര്മാന് ടി.ശ്രീനിവാസന് രചിച്ച കാണപ്പണം എന്ന ലഘു പുസ്തകം വടകരയിലെ പ്രമുഖ സാമൂഹ്യ പ്രവര്ത്തകന് പി.പി.രാജന് പ്രകാശനം ചെയ്യും. ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ വി.പി.ശിവകുമാര്‍ ഏറ്റുവാങ്ങും.
തുടര്‍ന്ന് ഡല്‍ഹി ജവഹര്‍ലാല്‍നെഹ്റു സര്‍വ്വകലാശാലയില്‍ നിന്നു പി.എച്ച്.ഡി. ബിരുദം കരസ്ഥമാക്കിയ ഡോ.
ആര്.രാമാനന്ദ് ‘മനസാണ് ശരീരത്തിന്റെ യജമാനന്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഫെബ്രുവരി 10 ന് കാലത്ത് പത്ത് മണിക്ക് സമഗ്രചികിത്സാക്യാംപ്. കേരള സര്‍വ്വകലാശാലയില്‍ നിന്നും നഴ്സിംഗ് സൂപ്പര്‍വൈസറായി റിട്ടയര്‍ ചെയ്ത എ.കെ.വിനോദയുടെ നേതൃത്വത്തിലുള്ള ക്യാമ്പില്‍
പ്രമേഹം, പ്രഷര്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്കും സന്ധിവേദനകള്‍ക്കും ആള്‍ടര്‍നേറ്റീവ് തെറാപ്പി സിസ്റ്റത്തിലെ അക്യുപങ്ചര്‍, ഫൂട്ട് റിഫ്ളക്സോളജി തുടങ്ങിയ ഔഷധ രഹിത ചികിത്സയുടെ ക്യാമ്പും ബോധവല്കരണ ക്ളാസും. ഹരിതാമൃതം ചീഫ് കോര്‍ഡിനേറ്റര്‍ പി.ബാലന് ക്യാംപ് ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് ശേഷം 2 മണിക്ക് ഭിന്നശേഷിക്കാരായി ജനിക്കുന്ന കുട്ടികളുടെ രോഗങ്ങള്‍ ചികിത്സിച്ചു മാറ്റാന്‍ കഴിയുന്ന ആദിവാസി പാരമ്പര്യ വൈദ്യത്തിന്റെ ഉപാസകനായ എം.ഐ മാത്യൂസ് വൈദ്യരുടെ ചികിത്സയുടെ അനുഭവസാക്ഷ്യങ്ങള്‍. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.പി.നിഷ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം ആറു മണിക്ക് ഹരിതാമൃതം പുരസ്കാരദാനം. ഈവര്‍ഷത്തെ പുരസ്കാര ജേതാവ് കേരള ജൈവകര്‍ഷകസമിതിയുടെ സംസ്ഥാനനേതാവും വടകര പശുസംരക്ഷണട്രസ്റ്റ് സെക്രട്ടറിയും റിട്ടയേര്‍ഡ് സബ്റജിസ്ട്രാറുമായ ടി.കെ.ജയപ്രകാശിനു വടകര എം.എല്‍.എ
കെ.കെ.രമ പുരസ്കാരം സമ്മാനിക്കും. മഹാത്മ ദേശസേവ ട്രസ്റ്റ് ചെയര്മാന് ടി.ശ്രീനിവാസന് അധ്യക്ഷത വഹിക്കും. ഹരിതാമൃതം ചെയര്മാന് പി.പി.ദാമോദരന്‍ പുരസ്കാര ജേതാവിനെ പൊന്നാട അണിയിച്ച് ആദരിക്കും.
11-ന് ഞായറാഴ്ച കാലത്ത് പത്ത് മണിക്ക് ശ്രീനാരായണഗുരുദേവന്‍, സ്വാമി ശിവാനന്ദ- പരമ
ഹംസര്‍, സ്വാമി നിര്‍മലാനന്ദ-ഗിരി മഹാരാജ് എന്നിവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു പാരമ്പര്യവൈദ്യ സെമിനാര്‍ സമുദ്ര ആയുര്‍വേദഗവേഷണകേന്ദ്രം ആസ്ഥാനഗുരുനാഥന്‍ കെ.ഗോപാലന് വൈദ്യര് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. തലമുതിര്‍ന്ന പാരമ്പര്യ വൈദ്യന് പി.വി. ബാലകൃഷ്ണന് വൈദ്യര് (ഇടുക്കി) മുഖ്യപ്രഭാഷണം നടത്തും. മര്മചികിത്സാരംഗത്തും പഠനരംഗത്തും സജീവമായി നേതൃത്വം നല്കുന്ന ഡോ. ഡി.സുരേഷ്കുമാര്‍ ഗുരുക്കള്‍ (കന്യാകുമാരി) വിഷയാവതരണം നടത്തും. മൂന്നു മണിക്ക് ജീവിതശൈലിയുടെ ദൂഷ്യവശങ്ങളെപറ്റി വിഖ്യാത പ്രഭാഷകന്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി.കെ.സുരേഷ്ബാബു (കൂത്തുപറമ്പ്) പങ്കെടുക്കുന്ന ഓപ്പണ്‍ഫോറം. വൈകുന്നേരം അഞ്ച് മണിക്ക് സമുദ്ര ആയുര്വ്വേദഗവേഷണ കേന്ദ്ര-ത്തിലെ മുഖ്യചികിത്സകന്‍ കെ.തങ്കച്ചന് വൈദ്യരുടെ പഠനക്ളാസ്.
12ന് തിങ്കളാഴ്ച കാലത്ത് 10മണിക്ക് ആരോഗ്യ സെമിനാര്‍. ഡോ.എ.കെ.രാജന് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണി മുതല്‍ അഡ്വ:.ടി.നാരായണന് വട്ടോളി തയ്യാറാക്കി മാതൃഭൂമി പ്രസിദ്ധീകരിച്ച യൂറിന്‍തെറാപ്പി എന്ന പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ച. പ്രശസ്ത സിനിമാതാരം കൊല്ലം തുളസി പുസ്തകചര്‍ച്ച ഉദ്ഘാടനം ചെയ്യും.
13 ന് കാലത്ത് 10 മണിക്ക് കാര്‍ഷിക സെമിനാര്‍ വടകരനഗരസഭാ വൈസ് ചെയര്മാന് പി.സജീവ്കുമാര്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചക്ക് 2 മണി: ഓപ്പണ്‍ഫോറം വിഷയം: കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍.
വൈകുന്നേരം നാലിനു സമാപന സമ്മേളനം കെ.മുരളീധരന് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ടി.ശ്രീനിവാസന്, പി.പി.ദാമോദരന്‍, പുറന്തോടത്ത് ഗംഗാധരന്, വി.പി.രമേശ്, വിനോദ് ചെറിയത്ത് എന്നിവര്‍ പങ്കെടുത്തു.