വടകര: കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും മുസ്ലിം ലീഗ് നേതാവും പ്രഭാഷകനുമായിരുന്ന മലപ്പുറത്തെ
പി.എച്ച്.അബ്ദുള്ളയുടെ നിര്യാണത്തില്‍ ഹരിതം വടകര അനുശോചിച്ചു. മാപ്പിളപ്പാട്ട് ശാഖയെ ജനകീയവല്കരിച്ച് എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്നതില്‍ പി.എച്ച്.അബ്ദുള്ള തന്റേതായ പങ്ക് വഹിച്ചെന്ന് യോഗം അനുസ്മരിച്ചു.
ഹരിതം പ്രസിഡന്റ് അഷ്റഫ് കോറോത്ത് അധ്യക്ഷത വഹിച്ചു. ഷംസീര്‍ വി.പി, റാഷീദ് പനോളി, അന്‍സാര്‍ മുകച്ചേരി, സുനിത് ബക്കര്‍, മുക്കാട്ട് മുഹമ്മദ്, പി.കെ.അന്‍വര്‍, ഒ എം അശ്റഫ്, സി വി മമ്മു, യു.സി.റയീസ്, സിവി മുസ്തഫ, ഫായിസ് മണപ്പുറത്ത് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷിജാര്‍ സി.സ്വാഗതവും ട്രഷറര്‍ എം.ടി.നാസര്‍ നന്ദിയും പറഞ്ഞു