മാഹി: പുത്തലം ബ്രദേഴ്സ് സുരൻ മാസ്റ്റർ മെമ്മോറിയൽ ഏവർ റോളിങ്ങ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടി നടത്തിയ ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഫൈനൽ മത്സരത്തിൽ സോക്കർ സാന്റ് ബാങ്ക്സ് വടകരയെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ചെറുകല്ലായി ഹരീന്ദ്രൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ജേതാക്കളായി. മത്സരം പള്ളൂർ സബ് ഇൻസ്പെക്ടറും,
മുൻ സന്തോഷ് ട്രോഫി താരവുമായ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ന്യൂമാഹി സ്ട്രൈക്ഫീൽഡ് ടർഫിൽ നടന്ന മത്സരത്തിൽ 16 ടീമുകൾ പങ്കെടുത്തു. ചെയർമാൻ ജിതേഷ് പുത്തലം സ്വാഗതം ചെയ്തു. മനോശ് പുത്തലം, കരുൺ പുത്തലം, സച്ചിൻ പുത്തലം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.