കോഴിക്കോട്: ആര്‍എംപിഐ നേതാവ് കെ.എസ്.ഹരിഹരന് പ്രസംഗത്തിനിടെ പറ്റിയ നാക്കുപിഴ സിപിഎം ആയുധമാക്കുകയാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു. ഇതിന്റെ പേരില്‍ ആസൂത്രിതമായ ആക്രമണമാണ് ഹരിഹരന്റെ വീടിനുനേരെ നടന്നത്. വടകരയില്‍ അകപ്പെട്ട ഗുരുതര പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും എന്‍.വേണു പറഞ്ഞു. കെ.എസ്.ഹരിഹരന് തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചതാണെന്നും മറ്റാരും കാണിക്കാത്ത രാഷ്ട്രീയ മര്യാദ ആര്‍എംപിഐ കാണിച്ചെന്നും എന്‍.വേണു പറഞ്ഞു. നാടിന്റെ സമാധാനം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സിപിഎം പിന്തിരിയണമെന്ന് എന്‍.വേണു അഭ്യര്‍ഥിച്ചു.