കൊയിലാണ്ടി: പൗരപ്രമുഖനും ലണ്ടനില്‍ വ്യവസായിയുമായിരുന്ന പി.ഉസമാന് ഹാജി (90) അന്തരിച്ചു. പ്രദേശത്തെ മത,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/vadakara-grand-carnival-ss.jpg?resize=700%2C263&ssl=1)
സാമൂഹിക, രാഷ്ട്രീയ സേവന രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു. മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി, കാവുംവട്ടം മുസ്ലിം യുപി സ്കൂള്‍ മാനേജര്‍, കുറുവങ്ങാട് മസ്ജിദുല്‍ ബിലാല്‍ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കൊയിലാണ്ടിയിലെ ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നെസ്റ്റ്, തണല്‍, തണല്‍-ലൈഫ് തുടങ്ങിയ സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: പരേതയായ ഹലീമ ഹജ്ജുമ്മ. മക്കള്‍: റസിയ, മെഹബൂബ് (ലണ്ടന്‍), മുസ്തഫ (ലണ്ടന്‍), ആയിശ (ലണ്ടന്‍), ഫാസില (അബൂദാബി), പരേതയായ നസീമ. മരുമക്കള്‍: ഷാഹിന (പളളിക്കര), മര്‍ഷിദ ( ഫറൂഖ്), ഹിശാം (കോഴിക്കോട്), പരേതരായ മുഹമ്മദലി, ഇബ്രാഹിം കുട്ടി. ഖബറടക്കം ഞായര്‍ രാവിലെ 8.15 കുറുവങ്ങാട് ജുമാ മസ്ജിദ്