കുറ്റ്യാടി: പ്രമുഖ ഗൈനക്കോളജിസ്റ്റ് പുറമേരി വെള്ളൂരില ഡോ: ചന്ദ്രമോഹനന് (63) അന്തരിച്ചു. അസുഖ ബാധിതനായിരുന്നു.
പിതാവ്: പരേതനായ പി.ബാലക്കുറുപ്പ്. മാതാവ് കമലമ്മ. പുറമേരി സ്വദേശിയാണ്. ഏറെ കാലമായി കുറ്റ്യാടിയില്‍ താമസിച്ച് പ്രാക്ടീസ് ചെയ്തു വരികയാണ്. കുറ്റ്യാടിയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നു. ഭാര്യ: ശശികല (റിട്ട: അധ്യാപിക, സിസിയുപി. സ്കൂള്‍, നാദാപുരം). മക്കള്‍: ഡോ: കൃഷ്ണകിരന്, ഡോ: ഹരികൃഷ്ണന്. സഹോദരി: അജിതകുമാരി (റിട്ട: അധ്യാപിക, കടമേരി എയുപി സ്കൂള്‍)
ജേസീസ് കുറ്റ്യാടി ചാപ്റ്റര്‍, പേരാമ്പ്ര ഐഎംഎ, കുറ്റ്യാടി റോട്ടറി ക്ലബ്ബ് എന്നിവയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം
ഇന്ന് (ചൊവ്വ) ഉച്ചക്ക് 2 മണി മുതല്‍ കുറ്റ്യാടിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പുറമേരി വെള്ളൂരിലെ വസതിയിലേക്ക് കൊണ്ടു പോകും. സംസ്കാരം വീട്ടുവളപ്പില്‍