ചേരാപുരം: വേളം ഗ്രാമ പഞ്ചായത്ത് ശുചിത്വ ഹരിത ഗ്രാമം വാരാഘോഷത്തിന്റെ ഭാഗമായി 2024-25 സാമ്പത്തിക പദ്ധതിയില്‍ (തൊഴിലുറപ്പ്) പെടുത്തി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കമ്പോസ്റ്റ്, സോക്പിറ്റുകളുടെ നിര്‍മാണ പ്രവൃത്തിയും മികവ് പരിശീലനവും പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി.ബാബു, പഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ ചെറുപറമ്പില്‍, ചന്ദ്രന്, എം.സി. മൊയ്തു, അസി: സെക്രട്ടറി
പി.പി.സിബി, തൊഴിലുറപ്പ് ജീവനക്കാര്‍ എന്നിവര്‍ സംബന്ധിച്ചു