കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ഹരിത ചട്ട പാലനവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനു ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ശുചിത്വ സന്ദേശയാത്രക്ക് തുടക്കമായി. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 13 കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. കളക്ടറേറ്റ് ക്യാമ്പസില്‍ അസിസ്റ്റന്റ് കളക്ടറും സ്വീപ് നോഡല്‍ ഓഫീസറുമായ പ്രതീക് ജയിന് ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജാഥയുടെ ഭാഗമായി മനോരഞ്ജന്‍
ആര്‍ട്സ് അവതരിപ്പിക്കുന്ന തെരുവുനാടകവും അരങ്ങേറുന്നുണ്ട്. പരിപാടിയില്‍ ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എം ഗൗതമന്, രാധാകൃഷ്ണന്, വി ഹനസ്, സരിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.