വടകര: ഗവ. സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ മേപ്പയിൽ ഗ്രീൻ ആർമി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡോക്ടേർസ് ദിനം സമുചിതമായി ആചരിച്ചു. വടകരയിലെ പ്രമുഖ ശിശുരോഗ ഡോക്ടർ മാരായ നൗഷീദ് അനി, സലീം പി.എം എന്നിവർ ഡോക്ടേർസ് ദിന
പ്രഭാഷണം നടത്തി. തുടർന്ന് ഇരുവരേയും സ്കൂൾ ഗ്രീൻ ആർമി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വിനോദൻ മൂഴിക്കലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്കൂൾ സീനിയർ അധ്യാപകൻ സി.എച്ച്. ഗിരീഷ് കുമാർ സ്വാഗതവും ഗ്രീൻ ആർമി ക്യാപ്റ്റൻ ബൈജ ആർ എസ് നന്ദിയും പറഞ്ഞു. ഗ്രീൻ ആർമി അംബാസഡർ പി.പി രാജൻ, ജിതേഷ്.എം എന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.