വടകര: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സ്കൂളുകളിൽ രൂപവത്കരിച്ച ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ ലോക ഭൗമ ദിനത്തിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. ഇത് ഉൾപ്പെടെ വിവിധ പരിപാടികകൾ സംഘടിപ്പിച്ചു. പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക് എന്ന ഈ വർഷത്തെ ഭൗമ ദിന സന്ദേശത്തിന്റെ ഭാഗമായി സ്കൂളുകളിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ കുട്ടികളിൽ ബോധവൽക്കരണം നടത്തി. ഗ്രീൻ ആർമി കോർഡിനേറ്റർ,
ഐ. എ. പി. പ്രസിഡന്റ് ഡോ. എം. നൗഷീദ് അനി പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീൻ ആർമി ഗ്രാൻഡ് അംബാസഡർ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. ഗവണ്മെന്റ് സംസ്കൃതം ഹയർ സെക്കന്ററി, മേപ്പയിൽ സരസ്വതി വിലാസം ജൂനിയർ ബേസിക്, മേപ്പയിൽ ഈസ്റ്റ് എസ്. ബി. സ്കൂൾ,പുതുപ്പണം ചീനവീട് യുപി സ്കൂൾ എന്നിവിടങ്ങളിൽ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. സംസ്കൃതം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക ടി. സുനന്ദ അധ്യക്ഷത വഹിച്ചു. സി. എച്ച്. ഗിരീഷ് കുമാർ, ഗ്രീൻ ആർമി ക്യാപ്റ്റൻ ടി. സി. പ്രനിഷ, സി. ദീപ, എം. യൂ. നിഷ, കെ. അനുശ്രീ, എസ്. ദേവനദ എന്നിവർ
പ്രസംഗിച്ചു. മേപ്പയിൽ ഈസ്റ്റ് എസ്. ബി. സ്കൂളിൽ എ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ. ജിഷ, പി. അപർണ, കെ. ജി. ഹരീഷ്, എന്നിവർ പ്രസംഗിച്ചു. മേപ്പയിൽ സരസ്വതി വിലാസം ജൂനിയർ ബേസിക് സ്കൂളിൽ കെ. ടി. കെ. നിധിൻ കുമാർ അധ്യക്ഷത വഹിച്ചു. പി. ടി. ജിഷ, ടി. ചിത്ര എന്നിവർ പ്രസംഗിച്ചു. പുതുപ്പണം ചീനംവീട് യൂ. പി. സ്കൂളിൽ കെ. സി. ധന്യപ്രഭ അധ്യക്ഷത വഹിച്ചു. സ്മൃതി ശിവറാം, സി. വി. പ്രബിഷ, കെ. വി. സുബിൻ, എം. രഗിഷ, പി. സരിന എന്നിവർ പ്രസംഗിച്ചു.