വടകര: ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ (ഐഎപി) മികച്ച ഗ്രീന്‍ ആര്‍മിക്കുള്ള സംസ്ഥാന അവാര്‍ഡ് വടകര ഗവണ്മെന്റ് സംസ്കൃതം ഹയര്‍ സെക്കന്ററി സ്കൂളിന്. ഐഎപി ദേശീയ പ്രസിഡന്റ് ഡോ.ജി.വി.ബസവരാജില്‍ നിന്നു ഗ്രീന്‍ ആര്‍മി ഗ്രാന്‍ഡ് അംബാസിഡര്‍ പി.പി.രാജന്, സ്കൂള്‍ കോര്‍ഡിനേറ്റര്‍ ടി.സി.പ്രനിഷ, സി.എച്ച്.ഗിരീഷ് കുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ.ഷിമ്മി പൗലോസ് അധ്യക്ഷത വഹിച്ചു. ഐഎപി വടകര പ്രസിഡന്റ് ഡോ.എം.നൗഷീദ് അനി, ഓര്‍ഗനൈസിംഗ് ചെയര്മാന് ഡോ. പ്രശാന്ത് പവിത്രന്, ഡോ. ടി.യു.സുകുമാരന്‍, ഡോ. ആര്.രമേഷ് കുമാര്‍, ഡോ.ടി.എം.ആനന്ദകേശവന്‍, ഡോ. മോഹന്‍ കൃഷ്ണന്, ഡോ. എം.പ്രേംരാജ്, ഡോ.വി.സലാവുദ്ധീന്‍, ഡോ.പി.സി.ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.