നരിപ്പറ്റ: ചീക്കോന്ന് നേതാജി ഗ്രന്ഥാലയം 60-ാം വാര്‍ഷികം വിപുലമായ പരിപാടി കളോടെ ആഘോഷിച്ചു. കലാ-സാഹിത്യ മത്സരങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്ന വാര്‍ഷികാഘോഷം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍.ഉദയന്‍ ഉദ്ഘാടനം ചെയ്തു. സിനിമാ-സീരിയല്‍ താരം സ്തുതി കൈവേലി വിശിഷ്ടാതിഥിയായി. വിജയികള്‍ക്കുള്ള സമ്മാന വിതരണം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി നിര്‍വ്വഹിച്ചു. സ്തുതി കൈവേലി, എം.പി.അബൂബക്കര്‍ ഹാജി എന്നിവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ബീന ആധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ കണ്‍വീന്‍ ഹരിദാസന്, എം.പി.ജാഫര്‍, വി.എന്‍. കുഞ്ഞിക്കണ്ണന്, പി.ടി.ശശി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും സംസ്ഥാന
ഹയര്‍ സെക്കന്ററി സ്കൂള്‍ നാടക മത്സരത്തില്‍ ഏറ്റവും നല്ല നാടകമായി തെരഞ്ഞെടുക്കപ്പെട്ട ‘കുമരു’ എന്ന നാടകവും അരങ്ങേറി.