വടകര: മഹാത്മ ദേശസേവ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് മുത്തശ്ശിവൈദ്യം പഠന ക്ലാസ് സംഘടിപ്പിച്ചു. ശരീരത്തിന്റെ തനത് ചൈതന്യത്തെ ഉണർത്തുവാൻ കഴിയുന്ന ഏതൊരാൾക്കും രോഗങ്ങൾ ചികിത്സിച്ചു ഭേദമാക്കുവാനും ആശ്വാസം പകരുവാനും കഴിയുമെന്ന് സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം ആസ്ഥാനഗുരുനാഥൻ കെ.ഗോപാലൻ
വൈദ്യർ പറഞ്ഞു. ഇതിന് ഭാഷയും മറ്റും പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു. പഠന ക്ലാസ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം ഡയരക്ടർ ഡോ.പി.കെ സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. സി.എച്ച്.ശിവദാസ്, അടിയേരിരവീന്ദ്രൻ, വി.പി.ശിവകുമാർ, എൻ.കെ.സജിത്ത്, പി.രജനി, കെ.ഗീത, പി.കെ.പ്രകാശൻ എന്നിവർ ആശംസാപ്രസംഗം നടത്തി. ട്രസ്റ്റ് ചെയർമാൻ
ടി.ശ്രീനിവാസൻ സ്വാഗതവും ട്രസ്റ്റ് വൈസ്ചെയർമാൻ പി.യം.വത്സലൻ നന്ദിയും പറഞ്ഞു. തുടർന്ന് തപോവനം കൊച്ചി ഡയരക്ടർ മഹേഷ്മങ്ങാട്, ഇന്ത്യൻ ഹെർബൽ തെറാപ്പി ആന്റ് റിസർച്ച് ഫൌണ്ടേഷൻ ഡയറക്ടർ എം.ഐ.മാത്യൂസ് വൈദ്യർ എന്നിവർ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകി. നാളെ പ്രമുഖ പാരമ്പര്യ വൈദ്യന്മാരായ കെ.തങ്കച്ചൻ വൈദ്യർരാവിലെ പത്ത് മണിക്കും, എം.വി.ജനാർദ്ദനൻവൈദ്യർ ഉച്ചക്ക് രണ്ടുമണിക്കും ക്ലാസ്സ് എടുക്കും.