വടകര: ഫാൽക്കെ ഫിലിം സൊസൈറ്റി പുതിയാപ്പ് 2024 ഫെബ്രുവരി 18 മുതൽ മാർച്ച് 20 വരെ നടത്തുന്ന ചലച്ചിത്ര സഞ്ചാരം പരിപാടിയുടെ ഭാഗമായി കുന്നുമ്മക്കര ഗ്രാമീണ ഗ്രന്ഥാലയം മേരി കോം ചലച്ചിത്രം പ്രദർശിപ്പിച്ചു. പരിപാടി പ്രശസ്ത എഴുത്തുകാരൻ രാജൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് പി. എം പുരുഷോത്തമൻ അധ്യക്ഷത
വഹിച്ചു. ഫാൽക്കെ ഫിലിം സോസൈറ്റി എക്സിക്യൂട്ടീവ് മെമ്പർ ടി. പി രാമചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മനോജൻ കാറോളി സ്വാഗതവും കെ. എം ബാലൻ നന്ദിയും പറഞ്ഞു.