ചോറോട് ഈസ്റ്റ്: ഗ്രാമീണ മേഖലയിലെ ശുചിത്വ പ്രവർത്തനങ്ങളും ആരോഗ്യമുള്ള യുവത്വവും ഓരോരുത്തരുടെയും ഉത്തരവാദിത്വമെന്ന് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി. പരിസര ശുചീകരണപ്രവർത്തനങ്ങൾക്ക് ശേഷം ആരോഗ്യ ശുചിത്വ ബോധവൽക്കരണ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clearvision-d.jpeg?resize=666%2C600&ssl=1)
പരിപാടി സംഘടിപ്പിച്ചു. ആയഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സന്ദീപ്കുമാർ എം. ഉദ്ഘാടനം ചെയ്തു. ഗ്രാമശ്രി പ്രസിഡണ്ട് പ്രസാദ് വിലങ്ങിൽ അധ്യക്ഷത വഹിച്ചു. പി.പി. സുരേന്ദ്രൻ, സജിത് ചാത്തോത്ത്, നന്ദന എം.എസ്, മഹേഷ് കുമാർ പി.കെ എന്നിവർ സംസാരിച്ചു.