വടകര: ബിരുദം നാലു വര്‍ഷമായതിന്റെ പേരില്‍ പ്രവേശന നടപടികള്‍ സങ്കീര്‍ണമാക്കിയെന്ന് ആക്ഷേപം. ചില നടപടികള്‍ അനാവശ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുമൂലം വിദ്യാര്‍ഥികളും കോളജ് അധികൃതരും ഒരു പോലെ
ദുരിതത്തിലായി. സാധാരണഗതിയില്‍ അവസാന അലോട്ട്മെന്റിലോ ഇഷ്ടവിഷയവും ഇഷ്ടപ്പെട്ട കോളജും കിട്ടിയാലോ മാത്രമേ വിദ്യാര്‍ഥികള്‍ സ്ഥിര പ്രവേശനം നേടേണ്ടതുള്ളൂ. എന്നാല്‍ ഇത്തവണ ഇതിന് മാറ്റം വരുത്തിയിരിക്കുകയാണ്. ആദ്യ അലോട്ട്മെന്റില്‍ തന്നെ ബന്ധപ്പെട്ട കോളജില്‍ കുട്ടികള്‍ അഡ്മിഷന് എടുത്തിരിക്കണം. പി.ടി.എ ഫണ്ട്, അഡ്മിഷന്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/07/unani-l.jpeg?resize=600%2C600&ssl=1)
ഫീ, ടി.സി, യോഗ്യതാ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ അഡ്മിഷന് സമയത്ത് നല്‍കുകയും വേണം. ഇങ്ങനെ ആദ്യഘട്ടത്തില്‍ തന്നെ അഡ്മിഷന് നേടാത്തവര്‍ അലോട്ട്മെന്റില്‍ നിന്ന് പുറത്ത് പോകുമെന്നാണ് മുന്നറിയിപ്പ്. ഈ നടപടിയാണ് പ്രശ്നം സങ്കീര്‍ണമാക്കിയതായി പറയുന്നത്. ആദ്യ അലോട്ട്മെന്റ് ലഭിക്കുന്ന സ്ഥാപനത്തില്‍ തന്നെ അഡ്മിഷന് എടുക്കുന്നവര്‍ക്ക് പിന്നീട് ഹയര്‍ ഓപ്ഷന് ലഭിച്ചാല്‍ നേരത്തെ അഡ്മിഷന് ലഭിച്ച കോളജില്‍ നിന്ന് ടി.സി ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പുതുതായി അലോട്ട്മെന്റ് കിട്ടിയ കോളജിലേക്ക് പോകേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് വിദ്യാര്‍ഥികള്‍ക്കും കോളജ് അധികൃതര്‍ക്കും ഒരു പോലെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/GVP-Mall-Saturday-Offer.jpeg?resize=600%2C424&ssl=1)
പ്രയാസമുണ്ടാക്കിയിരിക്കുകയാണ്. ഹയര്‍ ഓപ്ഷന് ലഭിച്ച കുട്ടികള്‍ക്ക് ഫീസുകള്‍ തിരിച്ച് കൊടുക്കലും പുതിയ ടി.സി നല്‍കലും സര്‍ട്ടിഫിക്കറ്റുകള്‍ മടക്കി നല്‍കലുമൊക്കെയായി കോളജ് ഓഫീസിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുമെന്ന് ജീവനക്കാര്‍ പറയുന്നു. ഇങ്ങനെ ചെയ്യാനാണ് നിര്‍ദേശമെന്നാണ് കോളജ് ജീവനക്കാര്‍ പറയുന്നത്.കഴിഞ്ഞ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
കാലങ്ങളില്‍ ചെയ്തത് പോലെ ഹയര്‍ ഓപ്ഷന് ഉള്ളവര്‍ താല്‍ക്കാലിക അഡ്മിഷനാണ് എടുക്കുന്നതെങ്കില്‍ സങ്കീര്‍ണത ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ജീവനക്കാരുടെ പക്ഷം. വിദ്യാര്‍ഥികള്‍ക്കാണെങ്കില്‍ ഹയര്‍ ഓപ്ഷന് ലഭിച്ച കോളജില്‍ പോയി ഒരു ദിവസം കൊണ്ട് അഡ്മിഷന് നേടാനും സാധിക്കുമായിരുന്നു. ബിരുദ പ്രവേശനത്തിന്റെ രണ്ട് അലോട്ട്മെന്റുകള്‍ ഇതിനകം വന്നു കഴിഞ്ഞു. മുന്നാമത്തെ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും.