മുയിപ്പോത്ത്: വന്യമൃഗങ്ങളാൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കണമെന്നും കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും കർഷക കോൺഗ്രസ് ചെറുവണ്ണൂർ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വഴിയോര പ്രതിഷേധം ഉൽഘാടനം ചെയ്ത് കൊണ്ട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. യോഗത്തിൽ കർഷക കോൺഗ്രസ് ജില്ലാ ജനറൽ സിക്രട്ടറി വി.ദാമോദരൻ അധ്യക്ഷനായി. വഹിച്ചു.കർഷക കോൺഗ്രസ് സംസ്ഥാന കമ്മററി മെമ്പർ ടി.പി. നാരായണൻ,
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ.ടി.ഷീജിത്ത്, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പട്ടയാട്ട് അബ്ദുള്ള, ബ്ലോക്ക് കോൺഗ്രസ് ജനറൽ സിക്രട്ടറിയും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ആർ.പി.ശോഭിഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർ എ.ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സിക്രട്ടറിമാരായ കെ.പി.അരവിന്ദൻ ,ബിന നമ്മന, ഇ.കെ. സെമീർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് കിഷോർ കാന്ത്,മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡണ്ട് സുജാത കെ.പി. ബാലൻ ടി.എം രവീന്ദ്രൻ കിഴക്കയിൽ എന്നിവർ സംസാരിച്ചു. ജയ്കിഷ് എടത്തിൽ സ്വാഗതവും എൻ.ടി.ഗോപാലൻ നന്ദിയും പറഞ്ഞു.