വടകര: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷൻ വടകരയിൽ പ്രതിഷേധപ്രകടനം നടത്തി. സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ സംഗമം ജില്ലാ പ്രസിഡണ്ട് കെ പ്രദീപൻ ഉദ്ഘാടനം ചെയ്തു. കെ ദിനേശൻ,
സെലസ്റ്റിൻ സേവ്യർ, സൂരജ് ഒ, എൻ ഗിൽജിത്ത് കുമാർ, പ്രശാന്തൻ കെ വി, എസ് കെ ഷാജി, എം പങ്കജാക്ഷൻ, പ്രവീണ പി ബി, രാജേഷ് സി ടി കെ എന്നിവർ സംസാരിച്ചു.