വടകര: ദേവസ്വം ബോര്‍ഡിന് എല്ലാ സഹായവും ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി കെ.രാധാകൃഷ്ണന്. സമഗ്ര വികസന പദ്ധതികളുടെ ഭാഗമായി മേമുണ്ട മഠം നാഗക്ഷേത്രത്തില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്തരെ തൃപ്തിപ്പെടുത്തിയായിരിക്കണം ക്ഷേത്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവേണ്ടത്. ദേവസ്വം ബോര്‍ഡിന് ക്ഷേത്രങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരെയും പെന്‍ഷന്‍കാരെയും സംരക്ഷിക്കാനും സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഏഴ് വര്‍ഷം കൊണ്ട് 528 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നടപ്പന്തല്‍, കവാടം, തീര്‍ഥക്കുളം, പൊതുജനങ്ങള്‍ക്കുള്ള കുളം, കോട്ട സംരക്ഷണത്തിന് ചുറ്റുമതില്‍, ക്ഷേത്രത്തിലേക്കുള്ള കോണ്‍ക്രീറ്റ് റോഡ് തുടങ്ങി ഒരു കോടിയോളം രൂപയുടെ വികസന പ്രവൃത്തികളാണ് നടന്നത്. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷനായി. ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ഇന്‍ ചാര്‍ജ് സി.ബീന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.ലീന, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി.റീന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ.സിമി, രജിത കോളിയോട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബീഷ് പുതിയെടുത്ത്, എക്സി. ഓഫീസര്‍ പി.നിമിഷ, കെ ഗോപാലന്, എന്‍.ബി.പ്രകാശന്, ടി.കെ.സുധി, എന്‍.ഷാജി, എം.എം.ദിനേശന്, മുക്കം മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള സ്വാഗതവും ഒ പി രാജന് നന്ദിയും പറഞ്ഞു