തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി. ഏഴില്‍ നിന്ന് ഒന്‍പത് ശതമാനമായാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും ഇതേനിരക്കില്‍ ക്ഷാമാശ്വാസം വര്‍ധിക്കും. കോളേജ് അദ്ധ്യാപകര്‍, എന്‍ജിനീയറിംഗ് കോളജ്, മെഡിക്കല്‍ കോളജ് അധ്യാപകര്‍ തുടങ്ങിയവരുടെ ക്ഷാമബത്ത 17 ശതനമാനത്തില്‍ നിന്ന് 31 ശതമാനമായി ഉയര്‍ത്തി. വിരമിച്ച അധ്യാപകര്‍ക്കും ഇതേനിരക്കില്‍ ക്ഷാമാശ്വാസം ഉയരും. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ക്ഷാമബത്ത 30 ശതമാനത്തില്‍ നിന്ന് 46 ശതമാനമായി മാറും. വിരമിച്ച ഓഫീസര്‍മാരുടെ ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കി. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉള്‍പ്പെടെ ആള് ഇന്ത്യ സര്‍വീസ് ഓഫീസര്‍മാര്‍ക്ക് ക്ഷാമബത്ത 46 ശതമാനമാകും.
കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ നാല് ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2024 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ധന നിലവില്‍ വരുന്നത്. ജിവനക്കാരുടെ ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുമുണ്ട്.