വടകര: പൊതു തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടികള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ ഒരു പാഠവും പഠിക്കുന്നില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ടി.പി.കേസ് പ്രതികളെ വിട്ടയക്കാന്‍ നടത്തിയ ശ്രമവും സില്‍വര്‍ ലൈനിന് കേന്ദ്ര അനുമതി നേടാനുള്ള സര്‍ക്കാര്‍ ശ്രമവും ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
എന്‍ജിഒ അസോസിയേഷന് വടകര ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.പ്രദീപന് മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് അബ്ദുള്‍ റഹീം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.ഷിബു, സിജു കെ.നായര്‍, ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.