കൊയിലാണ്ടി: എസ്എസ്എല്‍സിയില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് കരസ്ഥമാക്കിയ അനുജന് പിന്നാലെ ഹയര്സെക്കന്ററിയില് എല്ലാ വിഷയത്തിലും എ പ്ലസുമായി ചേച്ചിയും. കൊരയങ്ങാട് താലപ്പൊലി പറമ്പില്‍ ദേവതീര്ഥത്തില് പ്രയാഗ് ജി.കൃഷ്ണ കൊയിലാണ്ടി ജിവിഎച്ച്എസ്എസില്‍ നിന്നു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മാപ്പിള ഹയര്‍ സെക്കന്ററി സ്കൂളിലെ ചേച്ചി ഗയാ കൃഷ്ണയുടെ ഫലം വരുന്നത്. പ്ലസ് ടു സയന്‍സ് വിഭാഗത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഗയാ കൃഷ്ണ എ. പ്ലസ് കരസ്ഥമാക്കി. ഇതോടെ ഇരട്ട വിജയത്തിന്റെ തിളക്കത്തിലായി കുടുംബം.
ചേലിയ ആയൂര്‍വേദ ആശുപത്രി ജീവനക്കാരന് ജ്യോതി കൃഷ്ണന്റെയും കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഇറിഗേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജോഷ്മയുടെയും മക്കളാണ് ഈ മിടുക്കര്‍.
-സുധീര്‍ കൊരയങ്ങാട്