അഴിയൂര്‍: കരുവയലില്‍ ഗവ: മാപ്പിള സ്കൂളിന് സമീപത്തെ മൂന്ന് വീടുകളില്‍ മോഷണം. പൊന്നും പണവും കവര്‍ന്നു. ഇന്നലെ രാത്രി നടന്ന മോഷണം രാവിലെയാണ് വീട്ടുകാര്‍ അറിയുന്നത്. ടി.സി ഹൗസില്‍ ശാലിനിയുടെ വീടിന്റെ പിറക് വശത്തെ ഗ്രില്‍ തകര്‍ത്ത് അകത്ത് കയറിയ ശേഷം അലമാരയില്‍ നിന്നു വീടിന്റെ ആധാരവും 2000 രൂപയും
മോഷ്ടിച്ചു. മഫാസിലെ മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്നു സ്വര്‍ണ മാല, വള എന്നിവയടക്കം ആറര പവനോളം മോഷ്ടിക്കപ്പെട്ടു. ഇവിടെ മുന്‍ഭാഗത്തെ ഗ്രില്ലും വാതിലും തകര്‍ത്താണ് മോഷണം. തൊട്ടടുത്ത മര്സീനയുടെ വീടായ ദാറുല്‍ മഗീഷിലെ മുന്‍ഭാഗം വാതില്‍ തുറന്ന് അകത്ത് കയറിയാണ് മോഷണം. നഷ്ടപ്പെട്ടത് അറിവായിട്ടില്ല. ഇവിടെ ആരും ഉണ്ടായിരുന്നില്ല. അഴിയൂര്‍ ചുങ്കത്ത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മോഷ്ടാക്കളുടെ ശല്യം ഉണ്ടായിരുന്നു. ചോമ്പാല്‍ പോലീസ് സംഭവ സ്ഥലത്ത് എത്തി.