വടകര: രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കുന്നത് അപകടകരമാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സംസാര ശേഷി വൈകുന്നത് ഉള്‍പ്പെടെയുള്ള വെര്‍ച്വല്‍ ഓട്ടിസത്തിന് കാരണമാകുമെന്ന് വടകര വിവാ സ്പെഷ്യല്‍ സ്കൂളില്‍ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിച്ച കൗണ്‍സിലിംഗില്‍ പങ്കെടുത്ത വിദഗ്ധര്‍ പറഞ്ഞു. ലോക ഓട്ടിസം ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ അക്കാദമി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clearvision-0.jpeg?resize=652%2C600&ssl=1)
ഓഫ് പീഡിയാട്രിക്സ് (ഐഎപി) വടകരയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ഐഎപി പ്രസിഡന്റ് ഡോ.എം.നൗഷീദ് അനി ഉദ്ഘാടനം ചെയ്തു. എയ്ഞ്ചല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.പി.രാജന് അധ്യക്ഷത വഹിച്ചു.ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പി.ശാലിമ ഓട്ടിസവുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസടുത്തു. കുട്ടികള്‍ക്കുള്ള ആഹാര ക്രമീകരണത്തെ സംബന്ധിച്ചു ഡയറ്റീഷന്‍ രേഖ രവീന്ദ്രന് ക്ലാസെത്തു.
കുട്ടികള്‍ക്ക് ചടങ്ങില്‍ റംസാന് കിറ്റുകള്‍ വിതരണം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
സലാം, വൈസ് പ്രിന്‍സിപ്പല്‍ പി.എസ്.അശ്വതി, സ്കൂള്‍ മാനേജ്മെന്റ് ജനറല്‍ സെക്രട്ടറി കെ.പി.സുബൈര്‍, പി.ടി.എ. പ്രസിഡന്റ് സി.കെ.സുഗതന് എന്നിവര്‍ പ്രസംഗിച്ചു.
പീഡിയാട്രിഷ്യന്‍, ഒക്യൂപെഷണല് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡയറ്റീഷന്‍ എന്നിവര്‍ കൗണ്‍സിലിംഗിന് നേതൃത്വം നല്കി.