കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളില്‍ നിയമിക്കപ്പെട്ട മൈക്രോ ഒബ്സര്‍വര്‍മാര്‍ക്കു ഒന്നാംഘട്ട പരിശീലനം നല്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്ലാസ്സില്‍ 154 പേര് പങ്കെടുത്തു. എല്‍എസ്ജെഡി ജൂനിയര്‍ സൂപ്രണ്ട് പ്രകാശ് ക്ലാസ്സെടുത്തു.
പോളിംഗ് സ്റ്റേഷനിലെ എല്ലാ പ്രവര്‍ത്തനങ്ങളും മൈക്രോ ഒബ്സര്‍വര്‍മാരാണ് നിരീക്ഷിക്കുക. പോളിംഗിന് മുമ്പായുള്ള മോക് പോളിംഗ് നടപടി ക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കൃത്യമായി നിര്‍വഹിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, ഇ വി എം, വി വി പാറ്റ് എന്നിവ ശരിയായ പോളിംഗിന് മുമ്പും പോളിംഗ് കഴിഞ്ഞതിന് ശേഷവും സീല്‍ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കുക, പോളിംഗ് നടക്കുന്ന സമയത്തെ എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുക തുടങ്ങിയവയാണ് മൈക്രോ ഒബ്സര്‍വര്‍മാരുടെ ചുമതല.
തെരഞ്ഞെടുപ്പ് ട്രെയിനിങ് മാനേജ്മെന്റ് സെല്‍ നോഡല്‍ ഓഫീസറുമായ അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് ട്രെയിനിങ് സെല്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഷെറീന കെ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി.