കുറ്റ്യാടി: ആദ്യകാല കുടിയേറ്റ കര്‍ഷകനും കുളഞ്ഞുവയല്, മരുതോങ്കര സ്കൂളുകളിലെ റിട്ട. പ്രധാന അധ്യാപകനുമായ ജോര്‍ജ് കട്ടക്കയം (91) അന്തരിച്ചു. പാല കട്ടക്കയം കുടുംബാംഗമാണ്. സംസ്കാരം തിങ്കള്‍ രാവിലെ 10 ന് മരുതോങ്കര സെന്റ് മേരീസ് ഫൊറോനാ പളളിയില്‍.
ഭാര്യ: ചിന്നമ്മ ജോര്‍ജ് ( റിട്ട.എച്ച്എം). മക്കള്‍: ഷൈല ജോര്‍ജ്, ഷാലി ജോര്‍ജ് (റിട്ട.മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്), ഷാജു ജോര്‍ജ് (എന്‍ജിനീയര്‍,ബാഗ്ളൂര്‍), അഡ്വ. ഷിബു ജോര്‍ജ്, ഷൈനി ഷാജി, ഷിപ്സി ബെന്‍സണ്‍ ( അധ്യാപിക, മൈസൂര്‍), ഷിജോ ജോര്‍ജ് ( അധ്യാപകന്). മരുമക്കള്‍: ജോര്‍ജ് മാധവത്ത് (റിട്ട. മാനേജര്‍, കാനറ ബാങ്ക്), രാജ് കപ്പലുമാക്കല്‍ (റിട്ട. മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്), റീന പൈനാടത്ത് (അധ്യാപിക, ബാഗ്ളൂര്‍), ഷാജി വെട്ടിക്കാട്ട് (റിട്ട.മാനേജര്‍,നിസ്സാന്‍), ജിഷ വൈപ്പന, ബെന്‍സണ്‍ വളയത്തില്‍ (എന്‍ജിനീയര്‍, മൈസൂര്‍), സ്മിത ആറുപറയില്‍ (അധ്യാപിക, കുണ്ടുതോട്).
കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം, നിയോജക മണ്ഡലം പ്രസിഡന്റ്, താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്