നാദാപുരം: മർച്ചന്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും 2024-26വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുപ്പും വ്യാപാര ഭവനിൽ നടന്നു.സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. ഹാരിസ് മാതോട്ടത്തിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ഏരത് ഇക്ബാൽ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ഏരത് ഇക്ബാൽ (പ്രസിഡണ്ട്) അബ്ബാസ് കണേക്കൽ (ജനറൽ സെക്രട്ടറി) സൈദ് കൊറോത്
(ട്രഷറർ)എന്നിവരെ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുത്തു. റിപ്പോർട്ട് അബ്ബാസ് കണേക്കലും വരവ് ചിലവ് കണക്ക് സൈദ് കൊറോതും അവതരിപ്പിച്ചു.തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ കെ കെ അബൂബക്കർ ഹാജി, തടത്തിൽ എബ്രഹാം എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ടി.പി ഇബ്രാഹിം, പ്രവീൺ പത്മ, സുരേഷ് സിൽവർ, ബിജു ഹരിത ഫ്ലവർ, ചന്ദ്രൻ ഐശ്വര്യ, ജയേഷ് എപി, റഫീഖ് ഗൾഫ് ബസാർ, സിദ്ധീഖ് കുപ്പേരി എന്നിവർ
ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എം ബി ബി എസ്, എഞ്ചിനീയറിംഗ്, പ്ലസ് ടു, എസ് എസ് എൽ സി എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. നാദാപുരത്തെ മത്സ്യ-മാംസ മാർക്കറ്റിന്റെയും ബസ് സ്റ്റാൻഡ് ബിൽഡിങ്ങിന്റെയും വർക്ക് എത്രയും പെട്ടെന്ന് തീർക്കണമെന്ന് ഗ്രാമ പഞ്ചായത്തിനോട് പ്രമേയത്തിലൂടെ ആവിശ്യപെട്ടു. നാദാപുരം ടൗണിലെ ഡ്രൈനെജ് വൃത്തിയാകാനുള്ള നടപടി കൈകൊള്ളണമെന്ന് പ്രമേയത്തിലൂടെ പി ഡബ്ല്യൂഡി വകുപ്പിനോടും ആവിശ്യപെട്ടു. തുടരെ പൊട്ടുന്ന കുടിവെള്ള പൈപ്പ് ലൈൻ പണി കാര്യക്ഷമമായി നടത്താൻ പ്രമേയത്തിലൂടെ വാട്ടർ സപ്ലൈ വകുപ്പിനോടും ആവശ്യപെട്ടു.