മണിയൂര്‍: വെട്ടില്‍പീടിക കെ.പി.ഷാജി ഗ്രന്ഥാലയം വനിതാവേദി ലിംഗനീതിയും സ്ത്രീ സമത്വവും എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. ജാഗ്രതാ സമിതി ജില്ലാ കോ-ഓഡിനേറ്റര്‍ വി.കെ.ഷീബ ഉദ്ഘാടനം ചെയ്തു. വനിതാ വേദി കണ്‍വീനര്‍ കെ.ടി.കെ.മോളി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.കെ.ബിന്ദു സംസാരിച്ചു. റീബ വി.കെ.സ്വാഗതവും എം.കെ.ഷീബ നന്ദിയും പറഞ്ഞു.