കോഴിക്കോട്: നഗരത്തില്‍ മുതലക്കുളത്ത് ചായക്കടയില്‍ തീപിടിത്തം. രാവിലെ ഏഴു മണിയോടെ അഹമ്മദീയ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപത്തെ ചായക്കടയിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചായക്കട പൂര്‍ണമായി കത്തിനശിച്ചു.
പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചായക്കടക്കാണ് തീപിടിച്ചത്. തുടർന്ന് സമീപത്തെ മൂന്ന് സ്ഥാപനങ്ങളിലേക്കും തീ പടർന്നു. അപകടസമയത്ത് രണ്ടുപേരാണ് കടയിലുണ്ടായിരുന്നത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. അകത്തുണ്ടായിരുന്ന രണ്ടാമത്തെയാള്‍ക്ക്
പുറത്തേക്ക് കടക്കാനാകാത്തതിനെ തുടര്‍ന്നാണ് പരിക്കേറ്റത്. ഫയര്‍ഫോഴ്സെത്തിയാണ് ഇദ്ദേഹത്തെ രക്ഷിച്ചത്.