വേളം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന് നടത്തിയ പരിശോധനയില്‍ വേളം പഞ്ചായത്തിലെ അഞ്ച് സ്ഥാപനങ്ങള്‍ എ ഗ്രേഡ് നേടി. ചേരാപുരം ഗവ. എല്‍.പി സ്കൂള്‍, വേളം വില്ലേജ് ഓഫീസ്, വേളം പഞ്ചായത്ത് ഓഫീസ്, ചേരാപുരം ആയൂര്‍വേദ ആശുപത്രി, വേളം ഹോമിയോ ആശുപത്രി എന്നി സ്ഥാപനങ്ങളാണ് എഗ്രേഡ് നേടിയത്. ജൈവ വൈവിധ്യ സംസ്കരണം, ജല സംരക്ഷണം, ഊര്‍ജ സംരക്ഷണം എന്നീ മേഖലകളില്‍ ഹരിത പെരുമാറ്റ ചട്ടം പാലിച്ച് മാതൃകാപരമായി പ്രവര്‍ത്തിച്ചതിനാണ് അംഗീകാരം.
ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി. ബാബു, നവകേരള മിഷന് ആര്‍പിസി കെ.ശശീന്ദ്രന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സുമ മലയില്‍, പി.സൂപ്പി,
പഞ്ചായത്ത് സെക്രട്ടറി സി.കെ.റഫീഖ്, വില്ലേജ് ഓഫിസര്‍ മഹേഷ്, ജിഎല്‍പി എച്ച്എം കെ.പ്രകാശന്, ഹെഡ് ക്ലാര്‍ക്ക് ജിതേഷ, എച്ച്ഐ നിഖില്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.