കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ മേല്പാലത്തിനടിയില് മാലിന്യത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കൊയിലാണ്ടി അഗ്നി രക്ഷാ സേന കുതിച്ചെത്തി പാലത്തിന് മുകളില്‍ നിന്ന് താഴെക്ക് വെള്ളം പമ്പ് ചെയ്തു തീയണച്ചു. മാലിന്യത്തിനു സമീപമുണ്ടായിരുന്ന ബൈക്ക് കത്തിനശിച്ചു. മാലിന്യം മനപൂര്‍വം കത്തിച്ചതാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്.