കുറ്റ്യാടി: ഷാഫി പറമ്പിലിന്റെ വിജയത്തിനായി ഗാനോപഹാരം സമര്‍പിച്ച് കുറ്റ്യാടിക്കാര്‍. വടകരയില്‍ ഷാഫി ഇറങ്ങി എന്നു തുടങ്ങുന്ന ഗാനമാണ് ഗഫൂര്‍ കുറ്റ്യാടി, ഫാരിസ് കുറ്റ്യാടി എന്നിവര്‍ ചേര്‍ന്ന് ആലപിച്ചത്. നൗഷാദ് തരിപ്പൊയില്‍ ആണ് രചന. ഷാഫിക്കൊരു വോട്ട്, ഞമ്മക്കൊരു കൂട്ട് എന്ന പേരില്‍ ഇറക്കിയ ഗാനോപഹാരം കക്കട്ടില്‍ നടന്ന ചടങ്ങില്‍ ഷാഫി പറമ്പില്‍ പുറത്തിറക്കി. ആവിഷ്ക്കാരം പോക്കര് കക്കട്ട്. ചടങ്ങില്‍
അഡ്വ. പ്രമോദ് കക്കട്ടില്‍, ശ്രീജേഷ് ഊരത്ത്, വി.വി നിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.