വടകര: പുറന്തോടത്ത് ഗംഗാധരനെ പോലെയുള്ളവര്‍ പ്രസരിപ്പിക്കുന്ന നന്മകളാണ് നമ്മുടെ സാംസ്കാരിക രംഗത്തെ വിമലീകരിക്കുന്നതെന്ന് കെ കെ രമ എംഎല്‍എ പറഞ്ഞു. കടത്തനാട് റെസിഡന്റ്സ് അസോസിയേഷന് ഒരുക്കിയ സ്നേഹദരവ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ടി ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ നളിനാക്ഷന് ഉപഹാരം സമര്‍പ്പിച്ചു. കവി വീരാന്‍കുട്ടി ആമുഖ പ്രഭാഷണം നടത്തി.
പ്രൊഫ കടത്തനാട്ട് നാരായണന്, പി പി ദാമോദരന്‍, പി ബാലന്, ഡോ കെ സി വിജയരാഘവന്, ഡോ കെ എം ജയശ്രീ, ഡോ കെ എം ഭരതന്, ടി ജി മയ്യന്നൂര്‍, അഡ്വ: കെ ടി ഷാക്കിറ, ടി കെ വിജയരാഘവന്, പി പി രാജന്, പ്രേംകുമാര്‍ വടകര, മധു കടത്തനാട്, തയ്യുള്ളതില്‍ രാജന്, മധുസൂദനന് മലയില്‍, അഡ്വ : ലതികശ്രീനിവാസ് എന്നിവര്‍ സംസാരിച്ചു. പുറന്തോടത്ത് ഗംഗാധരന് മറുപടി പറഞ്ഞു. അമര്‍നാഥ് കാവ്യാലാപനം നടത്തി. വി ടി സദാനന്ദന് സ്വാഗതവും റസാഖ് കല്ലേരി നന്ദിയും പറഞ്ഞു. തുടര്‍ന്ന് നൊസ്റ്റാള്‍ജിയ എന്ന പേരില്‍ പഴയ ഗാനങ്ങള്‍ അവതരിപ്പിച്ചു